ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയ്ക്ക് ഇന്ന് രാവിലെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ സ്വീകരണം നല്‍കും. രാവിലെ എട്ടിന് ഗവ. ആശുപത്രി ജംഗ്ഷന് സമീപം ഗുരു ചെങ്ങന്നൂര്‍ നഗറില്‍ സ്വീകരണയോഗം ആരംഭിക്കും. ബിജെപി ദേശീയ, സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പ്രസംഗിക്കും.
മാവേലിക്കരയില്‍ നിന്നും എത്തിച്ചേരുന്ന വിമോചന യാത്രയെ കൊല്ലകടവ് ജംഗ്ഷനില്‍ നിന്നും 2,000 ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. സാമൂഹ്യ, സാമുദായിക,സാംസ്ക്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, ബിജെപി നേതാക്കള്‍ വിവിധ ക്ഷേത്രസംഘടനാ നേതാക്കള്‍ ബൂത്ത് കമ്മറ്റി പ്രസിഡന്റുമാര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കും. പ്രമുഖ വ്യക്തികളെ വേദിയില്‍ ആദരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: