കോഴിക്കോട്: സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെയും ഡോക്ടര്‍മാരുടെ ജോലി സമയം ഇളവ് ചെയ്ത സര്‍ക്കാര്‍ നടപടിക്ക് താല്‍ക്കാലിക സ്റ്റേ.
ഉപലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീറാണ് ഈ മാസം രണ്ടിന് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് നിലവില്‍ ഡോക്ടര്‍മാരുടെ ജോലി സമയം. ഇത് ഒരു മണിക്കൂര്‍ കുറച്ച് ഉച്ചകഴിഞ്ഞ് രണ്ട് വരെയാക്കിയാണ് സര്‍ക്കാര്‍ പരിഷ്ക്കരിച്ചത്.
ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും ബാധകമാക്കിയുള്ള ഈ ഉത്തരവ് കഴിഞ്ഞ മാസം 21 നാണ് പുറത്തിറങ്ങിയത്. ഇത് ചോദ്യം ചെയ്ത് പൊതു പ്രവര്‍ത്തകനായ രവി ഉള്ള്യേരിയാണ് ഉപയോലോകായുക്തയില് ഹര്‍ജി ഫയല്‍ ചെയ്തത്.സര്‍ക്കാര്‍ ഉത്തരവിന് ഒരു മാസത്തേക്കാണ് സ്റ്റേ. ഇതിനിടെ ഹര്ജിക്കാരന് വിശദമായ ഹര്‍ജി ഫയല്‍ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: