തൃശൂര്‍: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ചും പുതിയ ഘടകകക്ഷികളെ ചേര്‍ത്ത് ഇടതുമുന്നണി വിപുലീകരിക്കുന്നതിനെക്കുറിച്ചും എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്നു തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്ന് സിപിഎമ്മും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
പിണറായി വിജയനെതിരായ ലാവ്ലിന് ആരോപണം അവസരം മുതലെടുക്കുവാന്‍ പ്രയോഗിക്കുന്ന രാഷ്ട്രീയ ആരോപണം മാത്രമാണ്. കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടും ലാവ്ലിന് എന്നു വിളിച്ചു പറയുന്നത് അതുകൊണ്ടാണ്. ടൈറ്റാനിയം, പാമോയില്‍ മുതല്‍ ബാര്‍, സോളാര്‍ കോഴകള്‍ വാങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശം ഇല്ല. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: