തിരുവനന്തപുരം: ബിജെപി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അട്ടിമറിച്ച് ഏകാധിപത്യ ഭരണം നടത്തുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണം എന്നും ഗ്രാമസഭകളെയും പഞ്ചായത്ത് രാജ് നിയമത്തിനും അതീതമായി എസ്സി-എസ്ടി ഫണ്ട് പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും നല്കാന് ശ്രമിക്കുന്ന ബാലരാമപുരം ബ്ലോക്ക് ഡിവിഷന് മെമ്പര്‍ ഡി. സുരേഷ്കുമാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി ധര്‍ണ്ണ നടത്തിയത്. ബിജെപി മണ്ഡലം പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത ധര്‍ണയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ഷിബുകുമാര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ആര്. ഹേമലത, എസ്. രാജേഷ്, എസ്.കെ. സിന്ധു എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി ഭാരവാഹികളായ അഴകി ശങ്കര്‍, എസ്. പ്രവീണ്‍, ഇസക്കിമുത്തു, സുരേഷ്, സാബു, എ. ശ്രീകണ്ഠന്, ബാലചന്ദ്രന്, ഉണ്ണികൃഷ്ണന് കാവിന്‍പുറം തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: