കെഎസ്ആര്‍ടിസിക്ക് 1300 കോടിയുടെ വായ്പ

Saturday 6 February 2016 3:09 am IST

തിരവനന്തപുരം : കെഎസ്ആര്‍ടിസിക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 1300 കോടിരൂപയുടെ വായ്പ ലഭ്യമാക്കുന്നതിന്റെ  ധാരണാപത്രം ഒപ്പുവച്ചു. കുറഞ്ഞ പലിശനിരക്കിലും ദീര്‍ഘകാല തിരിച്ചടവ് വ്യവസ്ഥയിലുമാണ് വായ്പകള്‍ ലഭ്യമാക്കുന്നത്.എസ്ബിഐ യുടെ നേതൃത്വത്തില്‍ ഒമ്പത് ബാങ്കുകളുമായി ചേര്‍ന്ന് കണ്‍സോഷ്യം രൂപീകരിച്ച്, അതിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 350 കോടിരൂപയും എസ്ബിടി 275 കോടി രൂപയും   വായ്പയായി നല്‍കും. ഇതുവരെ കെടിഡിഎഫ്‌സിയില്‍ നിന്നും ഉയര്‍ന്ന പലിശ നിരക്കിലായിരുന്നു കെഎസ്ആര്‍ടിസിക്ക്  വായ്പ ലഭിച്ചിരുന്നത്. ഭീമമായ തുകയായിരുന്നു  പലിശ ഇനത്തില്‍ കെടിഡിഎഫ്‌സിക്ക് കോര്‍പ്പറേഷന്‍ നല്‍കിവരുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുമേഖല ബാങ്കുകളുടെ ജനറല്‍മാനേജര്‍മാര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.