തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ കഴിഞ്ഞ വര്‍ഷം 12877 കേസുകളാണ് ഫയല്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് തിരുവനന്തപുരം ജില്ലയില്‍ നിന്നുമാണ്. തിരുവനന്തപുരത്ത് 3509 കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്.
1215 പരാതികളുമായി രണ്ടാം സ്ഥാനത്ത് എറണാകുളമാണ്. ഏറ്റവും കുറവ് പരാതി ലഭിച്ചത് വയനാട് ജില്ലയില്‍ നിന്നാണ്. ഇവിടെ 171 പരാതികളാണ് ലഭിച്ചത്. കമ്മീഷന് 2015 തീര്‍പ്പാക്കിയത് 12,842 കേസുകളാണ്. ഇതില്‍ 6436 കേസുകള്‍ തീര്‍പ്പാക്കിയത് കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: