കോട്ടയം: കേരളാ കോണ്‍ഗ്രസ് എന്ന പേരു പാര്‍ട്ടിക്കു നല്കി അനുഗ്രഹിച്ച വിമോചന സമര നായകന് ഭാരത കേസരി മന്നത്തു പദ്മനാഭന്റെ കാലത്തേക്കു ആശയപരമായി കേരളാ കോണ്‍ഗ്രസ് മടങ്ങിപ്പോയി ശക്തി പ്രാപിക്കണമെന്നും പാര്‍ട്ടി ചെയര്മാന് പി.സി. തോമസ്. 2013 സെപ്റ്റംബറില്‍ ആലുവയില്‍ നടത്തിയ പാര്‍ട്ടി സംസ്ഥാന ക്യാമ്പിലെ ഈ ആശയം ഇന്ന് ഏറെ പ്രസ്കതമായിരിക്കുകയാണ്.
എല്ലാ കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളും അതു മനസ്സിലാക്കി കേരളത്തിനുവേണ്ടി ദേശീയ ലക്ഷ്യത്തോടെ പോരാടുന്ന ശക്തിയായി ഉയരണമെന്നും തോമസ് പറഞ്ഞു.ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന മുദ്രാവാക്യം ദേശീയ തലത്തില്‍ മുന്നോട്ടുവച്ച ദേശസ്നേഹമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്, ഈ ആശയങ്ങള്‍ക്കായി ഏവരും ഒന്നിക്കുമ്പോള്‍ അഴിമതിക്കും അക്രമണത്തിനും സ്ഥാനമില്ലാതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: