തായ്പേ: തായ്വാനിലെ തയ്നാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 17 നില കെട്ടിടം തകര്‍ന്ന് അഞ്ച് പേര് മരിച്ചു.
ഭൂകമ്പമുണ്ടായതിന് തൊട്ടു പിന്നാലെയാണ് കെട്ടിടം നിലം പൊത്തിയത്. സംഭവത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 211 വസതികളുള്ള പാര്‍പ്പിട സമുച്ചയമാണ് തകര്‍ന്നു വീണത്.
ഒട്ടനവധി നാശനഷ്ടങ്ങള്‍ വേറേയും സംഭവിച്ചിട്ടുണ്ട്. തയ്നാന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: