ടാങ്കര്‍ ലോറിയില്‍ നിന്നും ഗ്യാസ് ചോര്‍ന്നു; ജനം പരിഭ്രാന്തരായി

Saturday 6 February 2016 10:04 am IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിക്ക് സമീപം ഗ്യാസുമായി പോയ ടാങ്കര്‍ ലോറിയില്‍ നിന്നും ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തിക്ക് ഇടനല്‍കി. ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം. കൊല്ലം ഭാഗത്ത് നിന്നും ഗ്യാസുമായി വന്ന ടാങ്കര്‍ ലോറിയില്‍ നിന്നുമാണ് ഗ്യാസ് ചോര്‍ന്നത്. ടാങ്കര്‍ലോറിയില്‍ നിന്നും ഗ്യാസ് ചോരുന്നെന്ന വിവരം പിന്നാലെ വന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ലോറിഡ്രൈവര്‍ അറിയിച്ചത്. തുടര്‍ന്ന് സമീപത്തുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വെള്ളം ഒഴിച്ച് ചോര്‍ച്ച് അടയ്ക്കുകയായിരുന്നു. ചോര്‍ന്ന ഗ്യാസ് പരിസരത്ത് പടര്‍ന്നതിനാല്‍ വഴിയാത്രക്കാരും വാഹനത്തില്‍ യാത്ര ചെയ്തവരും പരിഭ്രമിച്ച് നാലുപാടും ഓടി. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പടെയുള്ളവര്‍ ചോര്‍ച്ച അടയ്ക്കാനും അപകടം ഒഴിവാക്കാനും ശ്രമിച്ചു. ഏറെ തിരക്കനുഭവപ്പെടുന്ന പോലീസ് സ്റ്റേഷന്‍ മുന്‍വശത്തായിരുന്നു സംഭവം. ഗ്യാസ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിലായിരുന്നെങ്കില്‍ കരുനാഗപ്പള്ളിയില്‍ ഇന്നലെ വന്‍ദുരന്തം ഉണ്ടായെനെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.