കുടിവെള്ളത്തിനായി നെട്ടോട്ടം

Saturday 6 February 2016 10:08 am IST

പുനലൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വേനല്‍ചൂട് കടുത്തതോടെ ജല ശ്രോതസ്സുകള്‍ എല്ലാം വറ്റിവരണ്ടു. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ പേപ്പര്‍മില്‍, കാഞ്ഞിരമൂല, മുസാവരിക്കുന്ന്, പ്ലാച്ചേരി, വട്ടപ്പട, ഐക്കരകോണം, മണിയാര്‍, കേളന്‍കാവ്, പ്രദേശങ്ങളിലെ ജനങ്ങള്‍ കിണറുകളും കുളങ്ങളും വറ്റിവരണ്ടത് മൂലം കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന കാഴ്ച നിത്യസംഭവമാകുകയാണ്. കുടിവെള്ളം എത്തിക്കാന്‍ നഗരസഭ കാര്യമായി പദ്ധതികള്‍ നടപ്പാക്കാത്തതും നഗരത്തിലെ പ്രധാന ജലസ്രോതസായ കല്ലടയാറ്റില്‍ നിന്നും ദശലക്ഷ കണക്കിന് ലിറ്റര്‍ ജലം ദിനംപ്രതി പമ്പ് ചെയ്ത് ജില്ലയുടെ മറ്റ് പ്രദേശങ്ങളിലേക്ക് നല്‍കുമ്പോഴും നഗരസഭാ പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ ജപ്പാന്‍ കുടിവെള്ളമെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത് കൂടിവെള്ളക്ഷാമം രൂക്ഷമാക്കുകയാണ്. ചൂടിന്റെ കാഠിന്യമേറുന്നതോടെ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും രോഗാവസ്ഥയും മൂര്‍ച്ഛിക്കുകയാണ്. കിഴക്കന്‍ മേഖലയിലെ കൃഷിയും ഉണങ്ങികരിഞ്ഞ നിലയിലാണ്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.