ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

Saturday 6 February 2016 11:35 am IST

ആയഞ്ചേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോബേറ്. മൂര്‍ച്ചിലോട്ട് ശ്രീരാഗിന്റെ വീട്ടിനു നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 1.50 ന് ബോംബേറുണ്ടായത്. സ്‌ഫോടനത്തില്‍ വീടിന്റെ ചുമരുകള്‍ക്കും, സ്റ്റപ്പിനും തകരാറുണ്ടായി' വീട്ടുമുറ്റത്തുണ്ടായ പാത്രങ്ങള്‍ ചിതറി തെറിച്ചു.50 മീറ്ററോളം ദൂരത്തില്‍ സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ചു ശാഖാ കാര്യവാഹിന്റെ വീടിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ആഖജ ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രഫുല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യു.വി, ചാത്തു, കെ.സോമന്‍, രമേശന്‍ പാറക്കണ്ടി എന്നിവര്‍ സംസാരിച്ചു. ആയഞ്ചേരിയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് രാമദാസ് മണലേരി ആവശ്യപ്പെട്ടു. സംഭവത്തില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു'സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണീ നടത്തണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി കെ സുരേഷ് ആവശ്യപ്പെട്ടു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.