കോഴിക്കോട്: ചാലപ്പുറം- പൊക്കുന്ന് റോഡ് അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് റോഡ് വികസന ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ‘ചാലപ്പുറം- പൊക്കുന്ന് റോഡ് വികസനം ത്വിരതഗതിയിലാക്കുക. തകര്‍ന്നു കിടക്കുന്ന നിലവിലെ റോഡ് അറ്റകുറ്റപണി നടത്തി സഞ്ചാര യോഗ്യമാക്കുക. രൂക്ഷമായപൊടി ശല്യത്തില്‍ നിന്നുംപരിസര പ്രദേശത്തെ ജനങ്ങളേയും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരേയും രക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ചാലപ്പുറത് പ്രതിഷേധ കൂട്ടായ്മ നടന്നത്. മുന്‍ ഡെപ്യൂട്ടി മേയര്‍ എ.പി. അബ്ദുള്ളകോയ, ബി.കെ. പ്രേമന്, ആക്ഷന്‍ കമ്മിറ്റി ചെയര്മാന് പടിയേരി ഗോപാലകൃഷ്ണന്, കണ്‍വീനര്‍ കെ. മനോജ് കുമാര്‍, കെ. ഹസ്സന് കോയ, കൃഷ്ണനുണ്ണി രാജ, ഇ. അനേഷ്കുമാര്, ഐപ്പ് തോമസ്സ്, പി. പ്രദീപ്കുമാര്‍,വി. സജീവ്, എ. സുരേന്ദ്രന്, കെ.പി. റബനീഷ്, വിജയന് മേനോന്, വനജ ,എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: