കോഴിക്കോട് : മോട്ടോര്‍വാഹന വകുപ്പിലെവിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നതിന് കുടുംബശ്രീയുമായി സഹകരിച്ച് നടപ്പാക്കുന്ന എം.വി.ഡി. ഇ-സേവകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. മോട്ടോര്‍വാഹനവകുപ്പിലെ സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും തുക ഒടുക്കുന്നതിനുമായി ഇടനിലക്കാരുടെചൂഷണങ്ങള്ഒഴിവാക്കുക, പൊതുജനങ്ങള്ക്ക്കുറ്റമറ്റതുംസുതാര്യവും ഉപകാരപ്രദവുമായസേവനങ്ങള് പ്രദാനം ചെയ്യുക എന്നതാണ്എം.വി.ഡിഇ-സേവകേന്ദ്രങ്ങളുടെഉദ്ദേശ്യം. ഇടനിലക്കാര്ഈടാക്കുന്ന ഭീമമായതുകകള് ഒഴിവാക്കികുറഞ്ഞ ചെലവില്സേവനങ്ങള് ലഭ്യമാക്കുക എന്നതാണ്ഇ-സേവകേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത്.
ആര്.സി പുതുക്കല്‍, ആര്.സി വിലാസംമാറ്റല്‍, വായ്പാ വിശദാംശങ്ങള്‍ ആര്.സി ബുക്കില്ചേര്ക്കല്, വാഹന വായ്പാ വിശദാംശങ്ങള്‍ ആര്.സി ബുക്കില്‍ നിന്നുംടെര്മിനേറ്റ്ചെയ്യല്, ആര്.സി ഉടമസ്ഥാവകാശംമാറ്റല്, നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ്സര്ട്ടിഫിക്കറ്റ്, ഇന്റര്‍ നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് തുടങ്ങി പതിനെട്ടോളംസേവനങ്ങള് ഇ-കേന്ദ്രങ്ങള്‍ വഴിലഭിക്കും.
ഓരോസേവനങ്ങള്ക്കും നിശ്ചിത ഫീസ്മാത്രമേഈടാക്കുകയുള്ളൂ. ഫീസിന്റെവിശദവിവരങ്ങള്കേന്ദ്രത്തില്എഴുതി പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: