അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ 349/6

Saturday 6 February 2016 5:05 pm IST

ഫത്തുള്ള: അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നമീബിയക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റിനു 349 റണ്‍സ് നേടി. ഓപ്പണര്‍ റിഷഭ് പാന്ത് നേടിയ സെഞ്ചുറി(111)യാണ് ഇന്ത്യയ്ക്ക് അടിത്തറയായത്. സര്‍ഫ്രാസ് ഖാന്‍ (76), അര്‍മാന്‍ ജാഫര്‍ (64), എന്നിവരും തിളങ്ങി. അന്‍മോല്‍പ്രീത് സിംഗ്, മഹിപാല്‍ ലംറോര്‍ എന്നിവര്‍ 41 റണ്‍സ് വീതം നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഇഷാന്‍ കിഷനെ (6) മൂന്നാം ഓവറില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും പാന്ത് മികച്ച ഷോട്ടുകളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. അന്‍മോല്‍പ്രീതുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 96 പന്തില്‍ 14 ഫോറും രണ്ടു സിക്‌സും അടങ്ങിയതായിരുന്നു പാന്തിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ അഞ്ഞടിച്ച മഹിപാല്‍ 21 പന്തില്‍ 41 റണ്‍സ് നേടി. അവസാന ഓവറില്‍ മൂന്ന് സിക്‌സറുകളാണ് മഹിപാല്‍ പറത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.