തപസ്യ സഹ്യസാനുയാത്ര ഇന്ന് ജില്ലയില്‍

Saturday 6 February 2016 2:06 pm IST

മലപ്പുറം: എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്‌ക്കാരം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തികൊണ്ട് നമ്മുടെ ഭൂമിയും ഭാഷയും നേരിടുന്ന അപകടകരമായ പ്രതിസന്ധികളെ തിരിച്ചറിയുവാനും അവയെ തരണം ചെയ്യാനുമുള്ള ശക്തി ആര്‍ജ്ജിക്കുന്നതിനുമായി ഫെബ്രുവരി ഒന്നിന് ഗോകര്‍ണ്ണം മൂകാംബിക സന്നിദ്ധിയില്‍ നിന്നാരംഭിച്ച തപസ്യ കലാസാഹിത്യവേദിയുടെ സഹ്യസാനുയാത്ര ഇന്ന് ജില്ലയില്‍ പര്യടനം ആരംഭിക്കും. തൃക്കളയൂര്‍ മഹാദേവക്ഷേത്രം, അരീക്കോട് സാളിഗ്രാമ ക്ഷേത്രം, കാവനൂര്‍, മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രം, മഞ്ചേരി കോവിലകം, കുന്നത്ത് ശ്രീഭഗവതി ക്ഷേത്രം, തിരുവാലി, വണ്ടൂര്‍, നിലമ്പൂര്‍ കോവിലകം, അങ്ങാടിപ്പുറം തളിക്ഷേത്രം, നിളാതീരം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ജനുവരി ഒന്നിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ഗോകര്‍ണത്ത് സമാപിച്ച സാഗരതീര യാത്രയുടെ രണ്ടാംഘട്ടമായ സഹ്യസാനുയാത്ര കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ നിന്നാണ് ആരംഭിച്ചത്. മഹാകവി എസ്.രമേശന്‍നായര്‍ നയിക്കുന്ന യാത്രയില്‍ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാകും. തപസ്യ ജില്ലാ നേതാക്കള്‍, സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിവിധ വേദികളില്‍ സംസാരിക്കും. തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി അഡ്വ.കെ.പി. വേണുഗോപാലാണ് യാത്രയുടെ സംയോജകന്‍. പി. ഉണ്ണിക്കൃഷ്ണന്‍, മണി എടപ്പാള്‍, സി. രജിത് കുമാര്‍, ടി.പത്മനാഭന്‍നായര്‍, അനൂപ് കുന്നത്ത്, സി.സി.സുരേഷ് പി.എന്‍. ബാലകൃഷ്ണന്‍, പി.ജി. ഗോപാലകൃഷ്ണന്‍, ഡോ. ബാലകൃഷ്ണന്‍ കൊളവയല്‍, ഇ.എം. ഹരി, യു.പി. സന്തോഷ് തുടങ്ങിയവര്‍ യാത്രാസംഘത്തോടൊപ്പമുണ്ടാകും. പതിനേഴ് ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര 17ന് നാഗര്‍കോവിലില്‍ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.