യുണൈറ്റഡ് നേഷന്‍സ്: ലോകത്താകമാനം 34 ഭീകരസംഘടനകള്‍ ഐഎസുമായി സഖ്യം ചേര്‍ന്നെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. കഴിഞ്ഞവര്‍ഷം ഡിസംബര്‍ പകുതി വരെയുള്ള കണക്കാണ് ഇതെന്നും ഈ വര്‍ഷം സഖ്യം ചേരുന്ന സംഘടനകളുടെ എണ്ണം വര്‍ധിക്കുമെന്നും ബാന്‍ കി മൂണ്‍ മുന്നറിയിപ്പ് നല്കുന്നു.
ആഫ്രിക്ക, പശ്ചിമേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഐഎസ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ ശക്തി പ്രാപിച്ചിട്ടുണ്ട്്. ലോകത്ത് ഏറ്റവുമധികം സമ്പത്തുള്ള ഭീകരസംഘടനയാണ് ഇപ്പോള്‍ ഐഎസ്. എണ്ണ വ്യാപാരത്തിലൂടെയടക്കം 50 കോടി ഡോളറാണ് ഇപ്പോള്‍ ഐഎസിന്റെ ഏകദേശ സമ്പത്ത്-യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
ഐഎസുമായി ചേര്‍ന്നിട്ടുള്ള സംഘടനകളുടെ ആക്രമണം നേരിടാന്‍ ജാഗ്രത പാലിക്കാനും യുഎന്‍ സെക്രട്ടറി ജനറല്‍ അംഗരാജ്യങ്ങള്‍ക്കു നിര്‍ദേശം നല്കി. ഫിലിപ്പീന്‍സ്, ഉസ്ബക്കിസ്ഥാന്, പാക്കിസ്ഥാന്, ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സംഘടനകളാണ് ഐഎസുമായി കൂട്ടുചേര്‍ന്നവരില്‍ പ്രധാനികളെന്നും ബാന്‍ കി മൂണ്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: