തൊഴില്‍ ശക്തിയെ മാറ്റിയെടുക്കണം: ഗവര്‍ണര്‍

Saturday 6 February 2016 9:21 pm IST

തിരുവനന്തപുരത്ത് നൈപുണ്യം 2016ന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ സമ്മിറ്റ് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ഷിബു ബേബിജോണ്‍ സമീപം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ ശക്തിയുളള സംസ്ഥാനമാണ് കേരളമെന്നും നൈപുണ്യ വികസനത്തിലൂടെ ഈ ആനുകൂല ഘടകത്തെ വ്യവസായ മേഖലയ്ക്കും ആഗോള ആവശ്യകതയ്ക്കും അനുസൃതമായി മാറ്റിയെടുക്കണമെന്നും ഗവര്‍ണര്‍ പി. സദാശിവം. തിരുവനന്തപുരത്ത് നൈപുണ്യം 2016 ന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

ചടങ്ങില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. അഡീഷണണ്‍ ചീഫ് സെക്രട്ടറി ടോം ജോസ്, സ്‌കില്‍ ആന്റ് എന്റപ്രണര്‍ഷിപ്പ് മന്ത്രാലയ ജോയിന്റ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍, അഡീഷണല്‍ സ്‌കില്‍ അക്യുസിഷന്‍ പ്രോഗ്രാം സി.ഇ.ഒ.ഡോ:എം.ഡി റെജു , നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സി.ഇ.ഒ ജയന്ത്ക്യഷ്ണ, കെയ്‌സ് എം.ഡി രാഹുല്‍.ആര്‍, വെസ്റ്റ്‌നോട്ടിംഹാംഷെയര്‍ കോളേജ് ഗ്രൂപ്പ്ചീഫ് എക്‌സിക്യൂട്ടിവ് ആശാ ഖേംഖ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.