കോണ്‍ഗ്രസും ഹിന്ദുവിരുദ്ധതയും

Saturday 6 February 2016 9:30 pm IST

സ്വാതന്ത്ര്യസമരത്തില്‍ മുസ്ലിംലീഗിന്റെ ആത്യന്തിക ഉദ്ദേശ്യം സുവ്യക്തമായിരുന്നു. 1946 ജൂണ്‍മാസം ആറിന് മുസ്ലിംലീഗ് കൗണ്‍സില്‍ പാസാക്കിയ തീരുമാനത്തില്‍ ലീഗ് ആവര്‍ത്തിച്ചുപറഞ്ഞു: ''പൂര്‍ണവും പരമാധികാരവുമുള്ള ഒരു പാക്കിസ്ഥാനാണ് ഇന്ത്യന്‍ മുസ്ലിമിന്റെ ഉറച്ച ഉദ്ദേശ്യം. അതിനുവേണ്ടി ഞങ്ങളുടെ അധികാരം ഉപയോഗിക്കുകയും ബലിദാനം ചെയ്യുവാന്‍ എത്ര യാതന സഹിക്കുവാനും തയ്യാറാണ്.'' പരിപൂര്‍ണ, പരമാധികാര പാക്കിസ്ഥാന്‍ ഭാരതത്തെ വെട്ടിമുറിച്ചാല്‍ മാത്രമേ ഉണ്ടാകൂ. ഭാരതത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുവാന്‍ ഹിന്ദുവിരുദ്ധത മുഖമുദ്രയായി കൊണ്ടുനടന്നിരുന്ന കോണ്‍ഗ്രസ് നേതൃത്വം യാതൊരു ആത്മാര്‍ത്ഥതയും കാണിച്ചില്ല. മുസ്ലിങ്ങള്‍ക്ക് ഭാരതത്തെ വിഭജിച്ച് ഒരു ഇസ്ലാംരാഷ്ട്രം നല്‍കുന്നുവെങ്കില്‍ ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഡോ.ബി.ആര്‍.അംബേദ്കറുടെ അഭ്യര്‍ത്ഥന പരിഗണിക്കാനോ അംഗീകരിക്കുവാനോ നെഹ്‌റു തയ്യാറായില്ല. നെഹ്‌റുവിന്റെ രാഷ്ട്രീയതാല്‍പര്യത്തില്‍നിന്ന് ജന്മമെടുത്ത കോണ്‍ഗ്രസിന്റെ മുസ്ലിംപ്രീണനനയം, ബാപ്പുവിന്റെ മരണശേഷം കുറയുന്നതിനുപകരം പതിന്മടങ്ങ് വര്‍ധിക്കുകയാണുണ്ടായത്. സ്വാതന്ത്ര്യസമരകാലത്ത് അധികാരത്തിന്റെ മാധുര്യം നുകരുവാന്‍ നെഹ്‌റു കുടുംബം പുലര്‍ത്തിപ്പോന്നിരുന്ന ഹിന്ദുവിരോധം, പിന്നീട് ആ അധികാരം നിലനിര്‍ത്തുവാനുള്ള ഒരു എളുപ്പവഴിയാക്കിമാറ്റി. ഈ കുടുംബത്തില്‍പ്പെട്ട നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ഭരിച്ച നാല്‍പത്തിയാറുവര്‍ഷക്കാലം മതേതരത്വം എന്ന പൊയ്മുഖം അണിഞ്ഞ്, ഹിന്ദുസമൂഹത്തെ പൂര്‍ണമായും അവഗണനയുടെ പടുക്കുഴിയില്‍ ചവിട്ടിത്താഴ്ത്തി. മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഉയര്‍ച്ച ലാക്കാക്കി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്നുവരെ ഹിന്ദുവിനെ സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല. ഈ പാര്‍ട്ടി എന്നും എപ്പോഴും ന്യൂനപക്ഷപ്രീണനം മാത്രം ലക്ഷ്യമാക്കി നീങ്ങി. ന്യൂനപക്ഷങ്ങളുടെ വോട്ടുബാങ്ക് ഭൂരിപക്ഷത്തിലെത്തിച്ചാല്‍ എന്നും അധികാരക്കസേരയിലെത്തിക്കുമെന്ന് അവര്‍ കരുതുന്നു. ഭാരതത്തിലെ ഹിന്ദുസമൂഹം രാജ്യസ്‌നേഹികളാണെന്നും മറ്റു മതസ്ഥരെപ്പോലെ അപകടകാരികളല്ലെന്നും കോണ്‍ഗ്രസിന് പരിപൂര്‍ണ വിശ്വാസമുണ്ട്. അതിനാല്‍ ഹിന്ദുക്കളെ അവഗണനയുടെ നീര്‍ച്ചുഴിയില്‍ തള്ളിവിട്ടാലും അവരുടെ പിന്തുണ തങ്ങള്‍ക്ക് ആര്‍ജിക്കാമെന്നുള്ള കോണ്‍ഗ്രസിന്റെ ഉറച്ച വിശ്വാസമായിരുന്നു അവരെ മുസ്ലിംപ്രീണനത്തിന് പ്രേരിപ്പിച്ചത്. അതുകൊണ്ട് ന്യൂനപക്ഷപ്രീണനം അവരുടെ മുഖ്യ അജണ്ടയായി ഇന്നും നിലകൊള്ളുന്നു. സ്വാതന്ത്ര്യത്തിനുമുന്‍പോ പിന്‍പോ ഹിന്ദുവിനെയോ ഭാരതസംസ്‌കാരത്തിന്റെ സ്വത്വമായ ഹിന്ദുത്വത്തെയോ സംരക്ഷിക്കുവാന്‍ കോണ്‍്രഗസ് തയ്യാറായിട്ടില്ല. നെഹ്‌റുവിന്റെ മതേതരത്വം കശ്മീര്‍, കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ജിഹാദിനും പാക്കിസ്ഥാനില്‍നിന്ന് മതംമാറ്റത്തിന് പച്ചക്കൊടി കാട്ടിയതിനും മുന്നില്‍ കീഴടങ്ങുകയായിരുന്നു. മുസ്ലിം സമ്മര്‍ദ്ദത്തിന് വഴങ്ങി ഭാരതവിഭജനം നടത്തിയ അവസരത്തില്‍ പാക്കിസ്ഥാനില്‍ കോടിക്കണക്കിന് ഹിന്ദുക്കളെ നരഹത്യചെയ്തപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ച ഭാരതത്തിലെ ഹിന്ദുജനതയെ അടിച്ചമര്‍ത്താനാണ് നെഹ്‌റുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചത്. സോമനാഥക്ഷേത്രം പുതുക്കിപണിയുന്നതിനോടുള്ള നെഹ്‌റുവിന്റെ മെല്ലെപ്പോക്കുനയം, രാമജന്മഭൂമിയിലെ രാമക്ഷേത്രം, രാമസേതു നിര്‍മാണത്തില്‍ രാജീവ്ഗാന്ധിയുടെയും മറ്റും നിഷേധാത്മക നിലപാട് കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധതയുടെ വിളംബരമാണ്. ഹിന്ദുധര്‍മ്മവിശ്വാസികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി രാഷ്ട്രത്തിന്റെയും രാഷ്ട്രനിര്‍മാണത്തിന്റെയും രാഷ്ട്രീയകര്‍മ്മപരിപാടികള്‍ അവര്‍ ആവിഷ്‌കരിച്ചു. മുസ്ലിംവിഭാഗത്തെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുസിവില്‍ നിയമത്തിന് പകരം ഹിന്ദുകോഡുബില്‍ കൊണ്ടുവന്നു. 1950 ല്‍ ന്യൂനപക്ഷസംരക്ഷണത്തിനായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായ ലിയാഖത് ഖാനുമായി നെഹ്‌റു ഉടമ്പടി ഉണ്ടാക്കി. 1984-ല്‍ സിഖ് കലാപത്തില്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ ദല്‍ഹിയില്‍ മാത്രം 3000 സിഖുകാരെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നു. മുസ്ലിം തീവ്രവാദികളെ സഹായിക്കാനായി ഭീകര വിരുദ്ധ നിയമമായ പോട്ട 2005 ല്‍ റദ്ദുചെയ്തു. ജനസംഖ്യയില്‍ പത്ത് ശതമാനത്തില്‍ താഴെവരുന്ന വിഭാഗത്തെ ന്യൂനപക്ഷം എന്ന് കണക്കാക്കണമെന്ന നിയമം മുസ്ലിം സമുദായം അതില്‍നിന്ന് വര്‍ധിച്ചപ്പോള്‍, അവര്‍ക്കുവേണ്ടി തിരുത്തിയെഴുതി. പൊതുസിവില്‍കോഡ് നിര്‍ദ്ദേശകതത്വത്തില്‍നിന്ന് മാറ്റി നിയമമാക്കുവാനും ഭരണഘടനയിലെ 370-ാം വകുപ്പ് നിര്‍ത്തലാക്കുവാനും കാണിക്കുന്ന എതിര്‍പ്പ് കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് പ്രകടിപ്പിച്ചുവരുന്നു. മുപ്പത്തിനാല് കോടി ഹിന്ദുക്കള്‍ ദാരിദ്ര്യരേഖക്ക് താഴെ അധിവസിക്കുന്ന ഈ രാജ്യത്ത് മുസ്ലിങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്ന നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ ജസ്റ്റിസ് സച്ചാര്‍ കമ്മറ്റിയെ നിയോഗിച്ചു. തുടര്‍ന്ന് ന്യൂനപക്ഷമന്ത്രാലയം സൃഷ്ടിച്ച്, അതിന്റെ കീഴില്‍ വര്‍ഷം രണ്ട് കോടി സ്‌കോളര്‍ഷിപ്പ്, നാമമാത്ര പലിശക്ക് വിദ്യാഭ്യാസലോണുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. മഹത്തായ ഭാരതസംസ്‌കാരത്തെപ്പറ്റി യുവജനങ്ങളില്‍ അവബോധം വളര്‍ത്തുവാന്‍ സഹായിക്കുന്ന ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചു. ഭാരതസംസ്‌കാരത്തെയും ചരിത്രത്തെയും വളച്ചൊടിച്ച് പാശ്ചാത്യ വിദ്യാഭ്യാസവും ജീവിതരീതിയും ഭാരതജനതയില്‍ അടിച്ചേല്‍പ്പിക്കുവാനുള്ള നടപടികള്‍ കൊണ്ടുവന്നു. മുസ്ലിം യാഥാസ്ഥിതികരുടെ താല്‍പര്യപ്രകാരം ഷാബാനുകേസില്‍ സുപ്രീംകോടതിയുടെ അന്തിമവിധി മറികടക്കുവാന്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഭരണഘടന ഭേദഗതിചെയ്തു. മുസ്ലിങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും കൂടതല്‍ ക്വാട്ട, മദ്രസകള്‍ക്ക് പ്രത്യേക ഗ്രാന്റ്, ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സാമ്പത്തിക പാക്കേജ് ഇവയെല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ മുസ്ലിം പ്രീണനത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ക്രിസ്ത്യന്‍ പള്ളികളും മുസ്ലിം ആരാധനാലയങ്ങളും അതാത് മതമേധാവികളുടെ അധീനതയില്‍ ഭരണം നടത്തുമ്പോള്‍ ഭാരതത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ അധീനതയില്‍ കൊണ്ടുവന്ന് അവിടെ ലഭിക്കുന്ന വരുമാനം പൊതുഖജനാവിലേക്കു മുതല്‍ക്കൂട്ടുന്നു. 1950 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സാമുദായിക കലാപങ്ങളില്‍ ഹിന്ദുക്കളെ മാത്രം ശിക്ഷിക്കുവാന്‍ നിഷ്‌കര്‍ഷിക്കുന്ന പ്രിവന്‍ഷന്‍ ഓഫ് കമ്യൂണല്‍ ആന്റ് റ്റാര്‍ജറ്റഡ് വൈലന്‍സ് ബില്‍ 2011 ലും പിന്നീട് 2013 ലും സോണിയാഗാന്ധി ചെയര്‍പേഴ്‌സണായുള്ള നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ ശക്തമായ എതിര്‍പ്പുകാരണം അത് നിയമമാക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. മുസ്ലിം ഭീകരതക്ക് സാമ്പത്തികസഹായം നല്‍കുവാന്‍ രഹസ്യ അജണ്ടയോടെ ഇസ്ലാമിക് ബാങ്ക് തുടങ്ങുവാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തെ സുപ്രീംകോടതി ഇടപെട്ട് പരാജയപ്പെടുത്തി. 2015 ല്‍ കര്‍ണാടക സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിംവനിതകള്‍ക്ക് മാത്രമായി 50,000 രൂപ വീതം വിവാഹസഹായമായി അനുവദിച്ചുകൊടുത്തു. കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവെച്ച വ്യത്യസ്ത രൂപത്തിലുള്ള മതേതരത്വം ഭരണഘടനയില്‍ സ്ഥാനംപിടിക്കണമെന്ന് നെഹ്‌റുവും മറ്റും ശാഠ്യംപിടിച്ചപ്പോള്‍ ബി. ആര്‍. അംബേദ്കര്‍, വല്ലഭഭായ് പട്ടേല്‍ തുടങ്ങിയവരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് സാധ്യമായില്ല. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് 1976 ല്‍ നാല്‍പത്തിരണ്ടാമത് ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് ഇന്ദിരാഗാന്ധി ഭരണഘടനയുടെ ആമുഖത്തില്‍ 'മതേതരത്വം' കൂട്ടിച്ചേര്‍ത്തു. 1950-ല്‍ പാര്‍ലമെന്റ് പാസാക്കിയ പൊതുസിവില്‍കോഡ് ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക് മാത്രം ബാധകമാണ്. ഇതോടൊപ്പം 1937 ലെ ഇന്ത്യന്‍ മുസ്ലിം നിയമം എണ്‍പതുകൊല്ലക്കാലമായി മുസ്ലിം വ്യക്തിനിയമമായി നിലനില്‍ക്കുന്നു. ഇത് ഭാരതത്തിലെ പാര്‍ലമെന്റ് നിയമങ്ങളെ നിരാകരിക്കുന്നതാണ്. ഭാരതത്തിലെ മറ്റ് പല മതങ്ങളിലും വര്‍ഷങ്ങളായി പാലിച്ചുപോന്നിരുന്ന, മുസ്ലിങ്ങള്‍ക്ക് ശരിയത്ത് പോലെ, പല വ്യക്തിനിയമങ്ങളുണ്ടായിരുന്നു. പുരോഗമനമെന്ന് പറഞ്ഞ് അവ നിര്‍ത്തലാക്കിയ കോണ്‍ഗ്രസിന് 1931 മുതല്‍ ഇന്നുവരെ മുസ്ലിംനിയമത്തിലെ യാഥാസ്ഥിതികമായ ഒരു വകുപ്പുപോലും നിര്‍ത്തലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ അവര്‍ ആഗ്രഹിച്ചിട്ടുമില്ല. മുസ്ലിംപ്രീണനത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. അധികാരക്കസേരകളില്‍ അമര്‍ന്നിരിക്കണമെന്ന ഉദ്ദേശത്തില്‍ കോണ്‍ഗ്രസ് രൂപപ്പെടുത്തിയ കപടമതേതരത്വത്തിന്റെ തണലില്‍ ഹിന്ദുവിനെയപേക്ഷിച്ച് മുസ്ലിം, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് രാഷ്ട്രീയ, സാമൂഹ്യ,സാമ്പത്തികതലത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ലഭ്യമാക്കുവാന്‍ പല നയപരിപാടികളും ആവിഷ്‌കരിച്ചു. ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമാക്കി നിയമങ്ങള്‍ മാറ്റിമറിച്ച്, ഹിന്ദുക്കളെ ദ്രോഹിച്ചു. ഹിന്ദുക്കള്‍ മുസ്ലിമായി മതംമാറുന്നത് മതേതരത്വം; തിരിച്ച് ഹിന്ദുവാകുന്നത് വര്‍ഗീയത! അവരുടെ മതേതരത്വത്തില്‍ ഹിന്ദുസമൂഹം ഉള്‍പ്പെടുന്നില്ല. ഹിന്ദുക്കള്‍ക്ക് എതിരായിട്ടുള്ള അസഹിഷ്ണുത മതേതരത്വം; മറിച്ചാണെങ്കില്‍ അത് വര്‍ഗ്ഗീയത!! ഭൂരിപക്ഷം മതന്യൂനപക്ഷത്തോട് അധാര്‍മ്മികവും അന്യായവുമായി പെരുമാറുമെന്നുള്ള ഭയം ന്യൂനപക്ഷത്തില്‍ കുത്തിനിറച്ച് അവരുടെ വികാരം മുതലെടുക്കുന്നു. അവരുടെ രക്ഷിതാവാണ് തങ്ങളെന്ന് സ്വയം വിളംബരം ചെയ്യുന്നു. ഇന്ത്യന്‍ വിഭവങ്ങളില്‍ പ്രഥമാധികാരം മുസ്ലിമിനാണുള്ളത് എന്നുപറഞ്ഞ മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, ഹിന്ദുവല്ലാത്ത ഒരു വ്യക്തിക്കെതിരെയുണ്ടാകുന്ന അക്രമങ്ങളില്‍ ഹിന്ദുവിനെ പ്രതിയാക്കി വിചാരണകൂടാതെ ശിക്ഷിക്കുവാന്‍ 1950 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമം കൊണ്ടുവന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, കാവിഭീകരതയെന്നാരോപിച്ച് ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ലാത്ത ഭാരതത്തില്‍ ''കാവിഭീകരത മുസ്ലിം ഭീകരതയേക്കാളും ഭയാനകമാണ്'' എന്നുപറഞ്ഞുനടക്കുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ നേതൃത്വംകൊടുക്കുന്ന കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധതയുടെ എക്കാലത്തേയും പ്രതീകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.