കോഴിക്കോട്: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് സമര്‍പ്പിക്കുമെന്ന് ക്ഷേത്രക്ഷേമ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11,111 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. എം.ആര്. രാഘവവാര്യര്, യു.കെ. രാഘവന് മാസ്റ്റര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായ മലക്കെഴുന്നള്ളിപ്പ് ദിനമായ മാര്‍ച്ച് ആറിന് രാവിലെ 10ന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്നും ക്ഷേത്രക്ഷേമ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമിതി പ്രസിഡന്റ് ടി.പി. ശിവാനന്ദന്, സെക്രട്ടറി മുരളീധരന് കൊല്ല്യേടത്ത്, ശിവദാസന്‍ വാഴയില്‍, രഞ്ജിത്ത് കുനിയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: