ശിലാസ്ഥാപനവും കുടിവെള്ള പദ്ധതി നിര്‍മ്മാണ ഉദ്ഘാടനവും

Saturday 6 February 2016 9:39 pm IST

ളാക്കാട്ടൂര്‍: എംജിഎം എന്‍എസ്എസ് കോളേജ് കെട്ടിടത്തിന്റെയും ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും ശിലാസ്ഥാപനവും കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍ നായര്‍, കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്ത് അംഗം സണ്ണി പാമ്പാടി, കൂരോപ്പട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എസ്. സുജാത, മഞ്ജു കൃഷ്ണകുമാര്‍, തുടര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജി.എസ്. ഗിരീഷ്‌കുമാര്‍, എന്‍എസ്എസ് മേഖല കണ്‍വീനര്‍ മധുകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.സി. ജേക്കബ്, എംജിഎം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ ആര്‍. രാമചന്ദ്രന്‍നായര്‍, വിവിധ സ്ഥാപനമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.