ഗുവാഹത്തി: പന്ത്രണ്ടാമത് സാഫ് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം സൈക്ലിങ്ങില്‍. സൈക്ലിങ്ങില്‍ ഇന്നലെ നടന്ന രണ്ട് ഇനങ്ങളിലും ഇന്ത്യ പൊന്നണിഞ്ഞു. വനിതകളുടെ 30 കി.മീ. വ്യക്തിഗത ടൈം ട്രയല്‍ ഫൈനലിലാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം. മണിപ്പൂരി താരം ടി. വിജയലക്ഷ്മി 49 മിനിറ്റ് 24 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണത്തിന് അവകാശിയായത്. വെള്ളിയും ഇന്ത്യക്കുതന്നെ. മണിപ്പൂരിന്റെ താരമായ ശോഭാ ദേവി 49 മിനിറ്റ് 31 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടിയപ്പോള്‍ പാക്കിസ്ഥാന്റെ സാബിഹ ബീബി 50 മിനിറ്റ് 10 സെക്കന്റില്‍ വെങ്കലം നേടി.
പുരുഷന്മാരുടെ 40 കി.മീ. വ്യക്തിഗത ടൈം ട്രയലിലും ഇന്ത്യ സ്വര്‍ണ്ണവും വെള്ളിയും നേടി. 52 മിനിറ്റ് 28 സെക്കന്റില്‍ ഫിനിഷ് ചെയ്ത് അരവിന്ദ് പന്‍വര്‍ ഒന്നാമതെത്തിയപ്പോള്‍ 54 മിനിറ്റ് 01 സെക്കന്റില്‍ മന്‍ജീത് സിങ് വെള്ളിമെഡലും നേടി. ശ്രീലങ്കയുടെ ജനക ഹേമന്ത കുമാരക്ക് 55 മിനിറ്റ് 25 സെക്കന്റില്‍ വെങ്കലം സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: