പൊന്‍കുന്നം: കോടതിയിലേക്കു കൊണ്ടു വന്ന റിമാന്‍ഡ് പ്രതി പോലീസിനെ വെട്ടിച്ചു കടന്നു. പോലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ പ്രതി പിടിയിലായി.
കറുകച്ചാല്‍ ഉമ്പിടി അഞ്ചാടിയില് രതീഷ് (23) ആണു പോലീസിനെ കബളിപ്പിച്ച് കടക്കുവാന്‍ ശ്രമിച്ചത്. ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കിയ വാറണ്ട് കേസിലെ പ്രതിയായ രതീഷിനെ പൊന്‍കുന്നം സബ് ജയിലിലേക്കു കൊണ്ടുവരും വഴി പൊന്‍കുന്നത്തു നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.
പൊന്‍കുന്നം പൊലീസും ജയില്‍ അധികൃതരും നടത്തിയ സംയുക്ത തെരച്ചിലിനിടെ ഇയാളെ അട്ടിക്കല്‍ ഭാഗത്തു നിന്നു പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: