പാലാ: കൊണ്ടാട് പ്രോഗ്രസ്സീവ് ക്ലബിന്റെയും വോളിബോള്‍ സംഘാടക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 7 മുതല്‍ 14 വരെ അഖില കേരളാ വോളിബോള്‍ ടൂര്‍ണമെന്റ് കൊണ്ടാട് പ്രോഗ്രസ്സീവ് ഫഌഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
7ന് വൈകിട്ട് 6ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തുചാലില്‍ ഉദ്ഘാടനം ചെയ്യും. എവര്‍ഷൈന്‍ പാദുവ, ന്യൂസ്റ്റാര്‍ ഇടുക്കി, പ്രതിഭാ കൊല്ലപ്പള്ളി, സെന്റ് ജോസഫ് കോളേജ് മൂലമറ്റം, സംസ്കാര രാജാക്കാട്, വോളിബോള്‍ അക്കാദമി പിറവം, ഈരാറ്റുപേട്ട സക്സസ്, പ്രോഗ്രസീവ് ചാരമംഗലം തുടങ്ങിയ ടീമുകള്‍ മത്സരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: