കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം നാളെ ആരംഭിക്കും

Saturday 6 February 2016 10:34 pm IST

കുറ്റിക്കോല്‍: കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര ഭൂതബലി മഹോത്സവം നാളെ ആരംഭിക്കും. നാളെ രാവിലെ ഒമ്പതുമണിക്ക് കലവറനിറക്കല്‍ ഘോഷയാത്ര, 12 മണിക്ക് ആനപ്പന്തല്‍ കയറ്റല്‍, വൈകുന്നേരം ആറുമണിക്ക് ദീപാരാധന 6.30ന് പശുദാനപുണ്യാഹം, പ്രസാദശുദ്ധി, തിരുവത്താഴത്തിന് അരി അളക്കല്‍, വാസ്തുബലി തുടര്‍ന്ന് അത്താഴ പൂജ, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. 8ന് ഒമ്പതുമണിക്ക് തുലാഭാരം, അക്ഷരശ്ലോകം, ഉച്ചപ്പൂജ, തുടര്‍ന്ന് നടകെട്ടല്‍ അന്നദാനം വൈകുന്നേരം ഏഴുമണിക്ക് തായമ്പക, തിരുവാതിര, ഒമ്പതുമണിക്ക് ഭൂതബലിബലി എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, 12 മണിക്ക് നൃത്തോത്സവം എന്നിവ നടക്കും. ഒമ്പതിന് വൈകുന്നേരം ദീപാരാധന, അത്താഴപൂജ, നിറമാല എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.