ഇരിട്ടി: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മറ്റി അംഗം ചാവശ്ശേരി കട്ടേങ്കണ്ടം പുതുക്കുടി എ. ഉണ്ണികൃഷ്ണനെ (38) ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം സന്ധ്യയോടെ ജോലികഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്കു പോകവേ വഴിയില്‍ തടഞ്ഞുനിര്‍ത്തി എട്ടോളം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തിന് മുന്‍പ് ഇവിടുത്തെ ഗ്രാമദീപം വായനശാല സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച് തകര്‍ത്തിരുന്നു. ഇതില്‍ ചില സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ണികൃഷ്ണന് പോലീസില്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി കട്ടേങ്കണ്ടം ബൂത്ത് എജന്റ് സജേഷ് എന്ന ബാവയേയും സിപിഎമ്മുകാര്‍ മാര്ദ്ദിച്ചിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നെങ്കിലും മറ്റു നടപടികള്‍ ഒന്നും കൈക്കൊണ്ടിട്ടില്ല. ഇവര്‍ക്കെതിരെ നടപടികൈക്കൊള്ളണമെന്നാവശ്യപ്പെട്ട് എസ്പിക്കും പരാതി നല്‍കിയിരുന്നു. ഇതാണ് അക്രത്തിന് കാരണമെന്നാണ് സൂചന. ഇരിട്ടി പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചുു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: