ഗുണ്ടാആക്ടില്‍ മൈലക്കാട് ഷാ പോലീസ് പിടിയില്‍

Sunday 7 February 2016 9:17 am IST

കൊട്ടിയം: നിരവധി കേസുകളില്‍ പോലീസ് അന്വേഷിക്കുന്ന പിഡിപി ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷായെ വീട്ടില്‍ നിന്നും സാഹസികമായി പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പോലീസ് കാപ്പ നിയമ പ്രകാരം കേസെടുത്തിരുന്നു. അതിനാല്‍ ഇയാള്‍ ഏറെ നാളായി പോലീസിനെ വെട്ടിച്ച് ഒളിച്ച് താമസിക്കുകയായിരുന്നു. ചില ഉന്നതരുടെ സഹായത്തോടെയാണ് ഇയാള്‍ പലപ്പോഴും പോലീസില്‍ന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് കൊണ്ടിരുന്നത്. ഹൈക്കോടതയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ശ്രമിച്ചിരുന്നു. കഴി ദിവസം രാവിലെ പ്രതിയുടെ വീട്ടില്‍ നിന്നും കൊട്ടിയം എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റയെ മണല്‍ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. 2013ല്‍ കൊല്ലം മനയില്‍കുളങ്ങര അനില്‍കുമാറിനെ അക്രമിച്ച കേസിലും കൂടാതെ ഹോളിക്രോസ് ആശുപത്രി സെക്യൂരിറ്റിയെ അക്രമിച്ച കേസിലെ പ്രതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.