തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത് . വിജിലന്‍സ് എസ്പി സുകേശനെതിരായ അന്വേഷണം പൊലീസിന്റെ മനോവീര്യം തകര്‍ക്കുമെന്നു ജേക്കബ് തോമസ് പറഞ്ഞു.
പോലീസില്‍ ചിലര്‍ക്ക് പ്രത്യേക പരിഗണനയും രണ്ടു നീതിയുമാണ്. എസ്.പിയുടെ അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.എസ്പി സുകേശന് കഴിവുറ്റ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി സുകേശനും ബാറുടമ ബിജു രമേശും ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ എസ്.പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: