പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുന്നു - മോഡി

Monday 9 January 2012 4:35 pm IST

ജയ്‌പൂര്‍: ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട്‌ കേന്ദ്ര സര്‍ക്കാര്‍ ചിറ്റമ്മ നയമാണ്‌ പിന്തുടരുതെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി. രാജസ്ഥാന്‍ സര്‍ക്കാരിന്‌ കേന്ദ്ര സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്നുണ്ട്‌. പക്ഷേ ഗുജറാത്ത്‌ പോലുള്ള സംസ്ഥാനങ്ങള്‍ക്ക്‌ അവഗണനയാണ്‌ ഫലമെന്നും അദ്ദേഹം പറഞ്ഞു. ജയ്‌പൂരില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനത്തില്‍ സംസ്ഥാനങ്ങളുടെ യോഗത്തില്‍ സംസാരിക്കവെയാണ്‌ മോഡി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്‌. ഞങ്ങള്‍ക്ക്‌ വേണ്ടതെല്ലാം ഞങ്ങള്‍ തന്നെ ഉണ്ടാക്കണം. ഇത്‌ ശരിയല്ല. രാജസ്ഥാനും ഗുജറാത്തുമായും പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത്‌ സൗരോര്‍ജ്ജ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്‌ സംബന്ധിച്ച താന്‍ മുന്നോട്ട്‌ വച്ച നിര്‍ദ്ദേശത്തനോട്‌ പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം താന്‍ ഇതു സംബന്ധിച്ച്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയിരുന്നു. ഒരു സംസ്ഥാന മുഖ്യമന്ത്രി കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ്‌ പ്രധാനമന്ത്രിക്ക്‌ കത്ത്‌ എഴുതുക. എന്നാല്‍ താന്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടില്ല. ഒരു സൗരോര്‍ജ്ജ യൂണിറ്റ്‌ അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്‌. എന്നാല്‍ ആശയക്കുഴപ്പത്തിലായ കേന്ദ്രം അതിന്‌ മറുപടി നല്‍കിയില്ലെന്നും മോഡി കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.