യുവതി ചികിത്സാ സഹായം തേടുന്നു

Monday 8 February 2016 7:03 am IST

പൂച്ചാക്കല്‍: ജന്മനാ അരക്ക് കീഴ്‌പ്പോട്ട് ചലനശേഷി നഷ്ട്ടപ്പെട്ട യുവതി ചികിത്സാ സഹായം തേടുന്നു. പാണാവള്ളി തളിയാപറമ്പ് ഇളയിച്ചുപറമ്പില്‍ പരേതനായ വിശ്വനാഥന്റെ മകള്‍ വിനീത (29) യാണ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്. ഇടയ്ക്ക് കോച്ചല്‍ അനുഭവപ്പെടുന്ന ഇവര്‍ക്ക് ബുദ്ധിമാന്ദ്യവും ഉണ്ട്. സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ഭാരിച്ച തുക ഇതിനോടകം ചെലവായി. അമ്മ പ്രിയംവദ ഹൃദ്രോഗിയാണ്. ഇവര്‍ക്ക് മാസം മൂവായിരത്തോളം രൂപയുടെ മരുന്ന് വേണം. ചലനശേഷി വീണ്ടെടുക്കുന്നതിന് ഇപ്പോഴും മരുന്ന് കഴിക്കുണ്ട്. വിനീതയുടെ ചികിത്സയ്ക്കുകൂടി ഭാരിച്ച ചെലവ് വരുന്നതിനാല്‍ നാട്ടുകാരുടെ സഹായത്താലാണ് മരുന്ന് വാങ്ങുന്നത്. മൂന്ന് പെണ്‍കുട്ടികളില്‍ ഇളയാളാണ് വിനീത. വിശ്വനാഥന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണമടഞ്ഞതാണ്. ഇവരെ സഹായിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. പ്രിയംവദ കയര്‍ പിരിച്ചാണ് കുടുംബം പോറ്റുന്നത്. ഇവരെ ഒറ്റക്കാക്കി പുറത്തുപോകാനും കഴിയാത്ത അവസ്ഥയാണ്. ഇവരുടെ ചികിത്സക്കായി പൂച്ചാക്കല്‍ എസ്.ബി.റ്റി ശാഖയില്‍ 67217445530 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്‌സി കോഡ് 0000298. ഫോണ്‍ 9497419026.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.