തിരുവാറന്മുളയപ്പന് ഇന്ന് ആറാട്ട്

Sunday 7 February 2016 8:39 pm IST

കോഴഞ്ചേരി: ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് ഇന്ന് നടക്കും. ക്ഷേത്രത്തിന് കിഴക്ക് പമ്പയാറ്റിലെ സമൂഹത്തുംമഠം കടവിലാണ് ആറാട്ട്. വൈകിട്ട് 4 മണിയോടെ ആറാട്ട് എഴുന്നെള്ളത്ത് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. രാവിലെ 7ന് കുറത്തിയാട്ടം, 8.30ന് ഭജന്‍സ്, 11ന് കൊടിയിറക്ക്, 11.30ന് മുകുന്ദമാല പാരായണം, 11.30ന് വിശ്വരൂപ ദര്‍ശനം, അഷ്ടപദിലയം, 12ന് ആറാട്ട് സദ്യ സിനിമാതാരം ജയറാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 ന് മൂര്‍ത്തിട്ട ഗണപതിക്ഷേത്ര സന്നിധിയില്‍ നടക്കുന്ന അന്നദാനം ആറന്മുള എസ്.ഐ അശ്വിത് കാരാണ്മയില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ആറാട്ട് കടവില്‍ 8.30ന് ആറാട്ട് നടക്കും. മണ്ഡപത്തില്‍ പ്രത്യേക പൂജകളും നിവേദ്യവും കഴിഞ്ഞ് ആറാട്ടിന് ശേഷം രാത്രി 10ന് ആറാട്ട് വരവ്. 12 ന് വലിയകാണിക്കയോടെ ഉത്സവത്തിന് പരിസമാപ്തിയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.