വ്യാപാരിയുടെ ബാഗ് തട്ടിയെടുത്ത സംഭവം; പ്രതികള്‍ പിടിയില്‍

Sunday 7 February 2016 9:30 pm IST

തൊടുപുഴ: അരിക്കുഴയില്‍ സ്റ്റേഷനറി വ്യാപാരിയുടെ ബാഗ് തട്ടിയെടുത്ത് 32000 രൂപയും,10000 രൂപയുടെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കൂപ്പണുകളും കവര്‍ന്ന കേസില്‍ 2 വിദ്യാര്‍ഥികളെ തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലിസ് പിടികൂടി. അരിക്കുഴ ചിറപ്പുറത്ത് ജോര്‍ജിന്റെ പണമടങ്ങിയ ബാഗാണ് സംഘം കവര്‍ന്നത്. മാറിക വലിയ പാറയ്ക്കല്‍ ജിഷ്ണു (19), മാറിക പുതുപറമ്പില്‍ ജോബിന്‍ (18) എന്നിവരാണ് പിടിയിലായത്. സംഘം ബാഗ് തട്ടിയെടുത്തതിനു ശേഷം കടന്ന് കളഞ്ഞ ബൈക്കിന്റെ നമ്പര്‍ കേന്ദ്രികരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മോഷണം നടത്താന്‍ ഉപയോഗിച്ച മോട്ടര്‍ സൈക്കിളും, മോഷണം പോയ പണമടങ്ങിയ ബാഗും പാറക്കടവ് കനാലിനു സമീപം ഒളിപ്പിച്ച നിലയില്‍ പോലിസ് കണ്ടെടുത്തു. അഡിഷണല്‍ എസ്‌ഐ മാത്യൂ, എഎസ്‌ഐ തോമസ് എന്നിവരാണ് പ്രതികളെ ആറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.