തൊടുപുഴ: കോളേജ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിവന്ന യുവാവ് വാഹന പരിശോധനക്കിടയില്‍ പിടിയില്‍. മുട്ടം തകടിയേല്‍ ജോബി(29)യെ ആണ് തൊടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കല്‍ നിന്നും 28 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതി ഓടിച്ചിരുന്ന ഓട്ടോയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. തൊടുപുഴ-മൂലമറ്റം റോഡില്‍ വാഹനപരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. എക്സൈസ് ഇന്റലിജെന്‍സ് പ്രിവന്റീവ് ഓഫീസര്‍ സിഎം ബിന്‍സാദ് നല്കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.റ്റി ഷിബു, ഓഫീസര്‍മാരായ സുനില്‍ ആന്റോ, സുരേന്ദ്രന്, ബിനീഷ്, സിബിന്, മന്‍സൂര്‍, ഡെന്നി എന്നിവരടങ്ങിയ സംഘമാണ് വാഹനപരിശോധനയില്‍ പങ്കെടുത്തത്. പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: