കണ്ണൂര്‍: ടിവികെ സ്മാരക സമിതി, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുമായി സഹകരിച്ച് ചെറുകുന്ന് സൗത്ത് ഗവ.എല്‍പി സ്കൂളില്‍ 21 ന് രാവിലെ 9 മണി മുതല്‍ ഹൃദ്രോഗ, പ്രമേഹരോഗ പരിശോധനാ ക്യാമ്പ് നടത്തും. മംഗലാപുരം ഒമേഗ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് പരിശോധന നടത്തുക. ക്യാമ്പില്‍ ഇസിജി, എക്കോ കാര്‍ഡിയോഗ്രാം, രക്ത പരിശോധന എന്നിവ സൗജന്യമായിരിക്കും. പങ്കെടുക്കുന്ന രോഗികള്‍ക്ക് സൗജന്യ നിരക്കിലുള്ള തുടര്‍ ചികിത്സയും വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാമ്പ് രാവിലെ 9 മണിക്ക് കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. റെഡ് ക്രോസ് ചെയര്മാന് കെ.ജി.ബാബു അധ്യക്ഷത വഹിക്കും. താത്പര്യമുള്ളവര്‍ 9895378743 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: