പാനൂര്‍: എബിവിപി പാനൂര്‍ നഗര്‍ സമിതി അംഗത്തിനു മര്‍ദ്ധനം. പാനൂരിലെ കാട്ടിന്റെവിട അശ്വന്തി(16)നെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ധിച്ചത്. നിളളങ്ങല്‍ നെയ്യന്റവിട തിറമഹോത്സവത്തിനിടെ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റ അശ്വന്തിനെ പാനൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കൈവേലിക്കലിലെ കണ്ണപ്പന് എന്ന അക്ഷയ്, പാലക്കൂലിലെ നിജില്‍, അക്ഷയ്, നിഷാന്ത്, സുബിന് എന്നിവര്‍ക്കെതിരെ പാനൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: