അപകടമൊഴിവാക്കാന്‍ നിര്‍മ്മിച്ച ഹമ്പുകള്‍ അപകടക്കെണിയാകുന്നു

Sunday 7 February 2016 10:23 pm IST

കുമരകം:അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍മ്മിച്ച ഹമ്പുകള്‍ അപകടക്കെണിയാകുന്നു. കുമരകം ചന്തക്കവല മുതല്‍ ചെങ്ങളംവരെയുള്ള റോഡ് ഉയര്‍ത്തി വീതികൂട്ടിയതോടെ വാഹനങ്ങളുടെ അമിതവേഗം മൂലം ഈ ഭാഗങ്ങളില്‍ നിരന്തരം വാഹനാപകടങ്ങള്‍ പതിവാകുകയും നിരവധി ജീവനുകള്‍ പൊലിയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കുമരകം മുതല്‍ ചെങ്ങളംവരെയുള്ള ഭാഗത്ത് നിശ്ചിത അകലം പാലിച്ച് അധികൃതര്‍ ഹമ്പുകള്‍ സ്ഥാപിച്ചത്. രാത്രികാലങ്ങളില്‍ ഹമ്പുകളുടെ സാന്നിധ്യമറിയാന്‍ സിഗ്നല്‍ ലൈറ്റുകളും സ്ഥാപിച്ചിരുന്നു. ഇന്ന് ഈ ഹമ്പുകള്‍ പൊട്ടിപ്പൊളിഞ്ഞ് സിഗ്നല്‍ ലൈറ്റുകള്‍ ഇല്ലാത്ത നിലയിലാണ്. ഇത് ഈ ഭാഗത്തെ അപകടക്കെണിയായി മാറിയതായാണ് വാഹനയാത്രക്കാര്‍ പറയുന്നത്. അപകടമേഖലയായ ഇവിടുത്തെ ഹമ്പുകളുടെ അറ്റകുറ്റപ്പണി തീര്‍ത്ത് സിഗ്നല്‍ ലൈറ്റുകളും സ്ഥിപിച്ചില്ലെങ്കില്‍ കൂടുതല്‍ വാഹനാപകടങ്ങള്‍ക്കും ജീവഹാനിക്കും ഇടയാകുമെന്ന്് വാഹനയാത്രക്കാരും നാട്ടുകാരും പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.