കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്തുള്ള ഓലായിക്കര കണ്ണമംഗലം വിഷ്ണു ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം നടന്ന അക്രമത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ വടക്കു കിഴക്ക് ഭാഗത്തെ ക്ഷേത്രപാലകന്റെ ബലിത്തറയും കല്‍വിളക്കും പൂര്‍ണമായും കഴിഞ്ഞദിവസം സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചിരുന്നു. യാതൊരു സംഘര്‍ഷങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ലാത്ത പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഡനീക്കമാണ് സംഭവത്തിന് പിന്നില്‍. സംഭവത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുവാന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കെ.പി.ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. സി.കെ.ഗോപാലന്, തൃക്കൈ മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു. സമിതി നേതാക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: