തായ്നന്‍: തായ്വാനില് ഭൂകമ്പാവശിഷ്ങ്ങള്ക്കിടയില് കുടുങ്ങിയ സ്ത്രീയെ രണ്ടു ദിവസത്തിനുശേഷം രക്ഷപ്പെടുത്തി.
ഭൂകമ്പത്തില്‍ തകര്‍ന്ന 16 നില കെട്ടിടമായ വെയ്കുവാന്‍ അപ്പാര്‍ട്ട്മെന്റിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട സ്ത്രീയെയാണ് രക്ഷപ്പെടുത്തിയത്. അപ്പാര്‍ട്ട്മെന്റിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ 117 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഭൂകമ്പത്തില്‍ ഇതുവരെ 35 പേരാണ് മരിച്ചത്.
റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന അപ്പാര്‍ട്ട്മെന്റിന്റെ സുരക്ഷ സംബന്ധിച്ച അന്വേഷണം ആരംഭിച്ചു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: