തിരുവനന്തുപുരം: മദ്യലഹരിയില്‍ ബേക്കറിയുടമയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സിനിമാ താരം ഭീമന് രഘുവിനും സുഹൃത്തിനുമെതിരെ കേസ്. തിരുവനന്തപുരം മരുതാംകുഴിയിലെ വട്ടിയൂര്‍കാവ് പൈപ്പ് ലൈന്‍ റോഡിലുള്ള ശ്രീലക്ഷ്മി സ്റ്റോഴ്സ് ഉടമ ശ്രീജേഷ്ന്റെ പരാതിയിലാണ് കേസ്. വട്ടിയൂര്‍ കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച്ച വൈകുന്നേരം 5.30നാണ് സംഭവം. കാറിലെത്തിയ ഭീമന് രഘുവും സുഹൃത്തും ശ്രീജേഷിന്റെ കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഐസ്ക്രീം ആവശ്യപ്പെടുകയായിരുന്നു. ശ്രീജേഷ് കാറിനടുത്ത് പോയി ഐസ്ക്രീം നല്കി. വീണ്ടും ആവശ്യപ്പെട്ടപ്പേള്‍ കാറില്‍ കൊണ്ട കൊടുക്കാനുള്ള ബുദ്ധിമുട്ട് കടയുടമ അറിയിച്ചു. ഇതോടെ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും രഘുവും വിഷ്ണുവും ചേര്‍ന്ന് മര്‍ദ്ദിക്കുകയും സംഘര്‍ഷം ഉണ്ടാകുകയായിരുന്നുവെന്നുമാണ് പരാതി.
പരുക്കേറ്റതിനെ തുടര്‍ന്ന് ഇരുകൂട്ടരും ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: