ആലപ്പുഴ: കുത്തിയതോട് വില്ലേജിലെ പള്ളിത്തോട് ചാപ്പക്കടവില്‍ സര്‍വ്വേ നമ്പര്‍ 5/1, 5/1-1, 5/1-2, 3/4 ല്‍പ്പെട്ട പുറമ്പോക്ക് ഭൂമി കൈയേറി വ്യക്തികള്‍ തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് വ്യക്തികള്‍ക്ക് രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നു. അനധികൃത നിര്‍മാണം വ്യക്തികള്‍ സ്വന്തം ചെലവില്‍ പൊളിച്ചു നീക്കണം. കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: