ഒടുവില്‍ മട്ടാഞ്ചേരി പാലം തുറന്നു

Tuesday 9 February 2016 4:36 am IST

ആലപ്പുഴ: ഉദ്ഘാടകനെ മാസങ്ങളായി കാത്തുകിടന്ന മട്ടാഞ്ചേരി പാലം ഒടുവില്‍ ശാപമോക്ഷമായി. നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെ ഉദ്ഘാടനം നടത്തിയത്. മന്ത്രി വി.കെ. ഇബ്രാഹികുഞ്ഞ് ഉദ്ഘാടനം ചെയ്തു. 247.76 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡാണ് പാലം നിര്‍മിച്ചത്. പാലത്തിന് 3.14 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഡോ. റ്റി.എം. തോമസ് ഐസക് എംഎല്‍ എ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.