കാട്ടാത്തിപ്പാറ കോളനി ഇന്ന് ജില്ലാ കളക്ടര്‍ സന്ദര്‍ശിക്കും

Monday 8 February 2016 8:40 pm IST

പത്തനംതിട്ട: കാട്ടാത്തിപ്പാറ പട്ടികവര്‍ഗ കോളനിയിലെ കുടിലുകള്‍ ഇന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ സന്ദര്‍ശിക്കും. ജില്ലയിലെ പട്ടികവര്‍ഗ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം, വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കിവരുന്ന ഊരില്‍ ഒരു ദിവസം പദ്ധതിയുടെ ഭാഗമായാണ് കോളനി സന്ദര്‍ശനം. അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തിപ്പാറ കോളനിയിലെ വനം സംരക്ഷണ സമിതിയുടെ കെട്ടിടത്തില്‍ വച്ച് പ്രത്യേക അദാലത്തും നടത്തും. ജില്ലയിലെ 15 ഓളം വകുപ്പ് മേധാവികള്‍ പങ്കെടുക്കുന്ന അദാലത്ത് രാവിലെ 10 ന് ആരംഭിക്കും. രാവിലെ ഒന്‍പതു മുതല്‍ ആദിവാസി കുടുംബങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.