കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സമര്‍പ്പിച്ച ഹര്‍ജി ഫെബ്രുവരി പത്തിനു പരിഗണിക്കാന്‍ മാറ്റി.
ഇന്നലെ അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു ബെഞ്ചില്‍ വാദമുണ്ടായിരുന്ന സാഹചര്യത്തില്‍ പി.ജയരാജന്റെ അഭിഭാഷകനായ അഡ്വ. എം.കെ. ദാമോദരന്റെ അപേക്ഷ പ്രകാരമാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
അതേസമയം പി. ജയരാജന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ നിഷേധിച്ച് കൊല്ലപ്പെട്ട കതിരൂര്‍ മനോജിന്റെ സഹോദരന് ഉദയകുമാര്‍ അഡ്വ. എസ്. രാജീവ് മുഖേന കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: