ആലപ്പുഴ: തുടര്‍ച്ചാനുമതിയുടെ കാരണം പറഞ്ഞ് ശമ്പളം ലഭിക്കാതിരുന്ന കുട്ടനാട് പാക്കേജ് ജീവനക്കാര്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ചീഫ് എഞ്ചിനീയറെ ഉപരോധിച്ചു. ചീഫ് എഞ്ചിനീയറുടെ ആഫീസിനു മുന്നില്‍ സംഘടിപ്പിച്ച മാര്‍ച്ചിലും ധര്‍ണയിലും മൂന്നൂറോളം ജീവനക്കാര്‍ പങ്കെടുത്തു. നൗഫല്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.ബി. അശോകന് സ്വാഗതം പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്, മധു, എന്‍ജിഒ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മണിലാല്‍, കേരള എഞ്ചിനീയറിങ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രാധേഷ് എന്നിവര്‍ സംസാരിച്ചു.
രതീഷ് മോഹനന് നന്ദി പറഞ്ഞു. പോലീസ് അധികൃതരും ചീഫ് എഞ്ചിനീയറ് ഓ ഫീസും കളക്ടറുമായി ചര്‍ച്ചചെയ്ത് 24 മണിക്കൂറിനകം ശമ്പളം ലഭ്യമാക്കുമെന്ന് എഴുതി നല്കിയ ഉറപ്പിന്മേല് പ്രതിഷേധം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: