സ്ത്രീ ശാക്തികരണത്തിന് ബസവേശ്വരന്‍ പ്രാധാന്യം നല്‍കി

Monday 8 February 2016 9:11 pm IST

ചെങ്ങന്നൂര്‍: ബസവേശ്വരന്റെ ദര്‍ശനങ്ങള്‍ സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്നവയായിരുന്നുവെന്ന് ബസവ സമിതി സംസ്ഥാന പ്രസിഡന്റ് കെ.പ്രസന്നകുമാര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ നടന്ന വീരശൈവ വനിതാ കുടുംബസംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 12-ാം നൂറ്റാണ്ടില്‍ ബസവേശ്വരന്‍ വിഭാവനം ചെയ്ത അനുഭവ മണ്ഡപത്തില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം നല്‍കിയിരുന്നു. അതിലൂടെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും, വചനങ്ങള്‍ രചിക്കുവാനും അവസരം നല്‍കിയതുവഴിയാണ് ഒരു മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വീരശൈവ സഭ വനിതാസമാജം സംസ്ഥാന പ്രസിഡന്റ് സി.കെ. സരസ്വതിടീച്ചര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ മഹിളാ സമാജം പ്രസിഡന്റ് കുസുമം അശോക് അദ്ധ്യക്ഷത വഹിച്ചു. വീരശൈവ സഭ ജില്ലാ പ്രസിഡന്റ് സജികുമാര്‍, ജില്ലാ സെക്രട്ടറി ശ്രീകുമാര്‍, സംസ്ഥാന ജോ. സെക്രട്ടറി മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.