മുണ്ടക്കയംഈസ്റ്റ്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി സ്ത്രീയക്ക് പരിക്കേറ്റു. കുപ്പക്കയം പുത്തന്ലയത്തില് കരിനാട്ടേല് ടോമിയുടെ ഭാര്യ മെബിള്‍ (38)നാണ് പരിക്കേറ്റത്.
പെരുവന്താനം റ്റി.ആര്. ആന്റ്.ടി എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ മെബിള്‍ തിങ്കളാഴ്ച പുലര്‍ച്ചെ റബര്‍ മരം ടാപ്പിങ് ചെയ്യുന്നതിനിടയില്‍ സമീപത്തെ പൊന്തകാട്ടില്‍ നിന്നും കാട്ടുപന്നി ചാടിവാഴുകയായിരുന്നു. പരിക്കേറ്റ തൊഴിലാളിയുടെ നിലവിളി ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോള്‍ പന്നി ഓടി രക്ഷപ്പെട്ടു.
ശരീരമാസകലം പരിക്കേറ്റ മെബിളിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റബര്‍ തോട്ടത്തില്‍ കാടുകള്‍ വെട്ടി തെളിക്കാത്തതിനാല്‍ വന്യജീവികള്‍ തോട്ടത്തിലേക്ക് ഇറങ്ങിയതിനാല്‍ തൊഴിലാളികള്‍ ജീവന് പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്.
മേഖലയില്‍ വേനല്‍ കനത്തതോടെ വനങ്ങളില്‍ നിന്നും കാട്ടുമൃഗങ്ങളും പാമ്പുകളും നാട്ടിലിറങ്ങിയിരിക്കുകയാണ്. സ്കൂള്‍ വിദ്യാര്ത്ഥികള്ഭീതിയോടെയാണ് സ്കൂളില്‍ പോവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: