എരുമേലി: പാര്ശ്വവല്കരിക്കപ്പെട്ട കേരള ജനതയുടെ മോചനത്തിനായി രൂപീകരിക്കപ്പെട്ട ബി ഡി ജെ എസ് ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി മാറുമെന്ന് ബിഡിജെഎസ് കോട്ടയം ജില്ലാ കണ്‍വീനര്‍ അഡ്വ. കെ എം സന്തോഷ് കുമാര്‍ പറഞ്ഞു. ബിഡിജെഎസ് എരുമേലി പഞ്ചായത്ത് തല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി കേരളത്തില്‍ എല്‍ഡിഎഫും യുഡി എഫും ചേട്ടന്‍ബാവ അനിയന്‍ബാവ കളിയാണ് നടത്തുന്നത്. ഈ മുന്നണികളിലെ രാഷ്ട്ട്രീയ പാര്‍ട്ടികള്‍ അഴിമതിയും, സ്വജനപക്ഷപാതവും,വിവേചനവും മുഖമുദ്രയാക്കിമാറ്റിയിരിക്കുകയാണ്. ഇത്തരക്കാരെ അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പോടെ കേരള ജനത സംസ്ഥാനത്ത് നിന്ന് തൂത്ത് എറിയുമെന്നും അഡ്വ.സന്തോഷ് കുമാര്‍ പറഞ്ഞു.എസ് എന്‍ ഡി പി എരുമേലി യൂണിയന് പ്രസിഡന്റ് എം വി അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.യൂണിയന് സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം, വൈസ് പ്രസിഡന്റ് കെ ബി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി ഡി ജെ എസ് എരുമേലി പഞ്ചായത്ത് കണ്‍വീനറായി കെ സുഷീല്‍ കുമാറിനേയും ജോയിന്റ് കണ്‍വീനറായി ജി വിനോദിനേയും,കമലാസനനേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: