ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറും

Monday 8 February 2016 11:03 pm IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരു ഉത്സവം ഇന്ന് കൊടികയറി 18 ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 8നും 8.45 നും ഇടക്ക് താഴമണ്‍ മഠം കണ്ഠര് രാജീവരുടെയും മേല്‍ശാന്തി രാമന്‍ സനല്‍കുമാറിന്റെയും മുഖ്യകാര്‍മികത്വത്തി ലാ ണ് കൊടിയേറ്റ്. തുടര്‍ന്ന് പഞ്ചവാദ്യം. 9ന് നടക്കൂന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പിച്ചള പൊതിഞ്ഞ ബലിക്കല്ലുകള്‍ ,നവീകരിച്ച ക്ഷേത്ര കുളം ,എന്നിവയുടെ സമര്‍പണവും ദേവസ്വം ഗസ്റ്റ് ഹൗസിന്റെ ഒന്നാം നിലയുടെ നിര്‍മാണ ഉദ്ഘാടനം 'സ്‌ട്രോങ് റൂമിന്റെ നവീകരണ പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ ദേവസ്വം ബോര്‍ഡ് മെംബര്‍മാരായ അജയ് തറയില്‍ ,പി.കെ.കുമാരന്‍ എന്നിവരുടെ സാന്ന്യദ്ധത്തില്‍ നടക്കും. 10ന് മാനസ ജപലഹരി, സര്‍പ്പം പാട്ട്, ഓട്ടം തുള്ളല്‍ ,സംഗീത സദസ്സ് ,അഷ്പദി ,നൃത്തനൃത്യങ്ങള്‍ ,നൃത്തനാടകവും എന്നിവയും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.