പെരിങ്ങള്ളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറും

Monday 8 February 2016 11:03 pm IST

കോട്ടയം: പാറാമ്പുഴ പെരിങ്ങള്ളൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറി 18ന് ആറാട്ടോടുകൂടി സമാപിക്കും. ഇന്ന് രാവിലെ 5.30ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹവനം, വൈകിട്ട് 7.30ന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തിരുവരങ്ങില്‍ വൈകിട്ട് 7.45ന് നടക്കുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉപദേശക സമിതി പ്രസിഡന്റ് ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സ്വീകരണവും മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായരെ അനുമോദിക്കുകയും ചെയ്യും. ടി.ആര്‍. രാജേന്ദ്രന്‍ നായര്‍ സ്വാഗതവും അജയകുമാര്‍ നന്ദിയും പറയും. 8.30ന് ഭക്തിഗാനമേള. 10ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് മതപ്രഭാഷണം. 11ന് വൈകിട്ട് 7ന് ഭജന. 12ന് വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങള്‍. 13ന് വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങള്‍, 9.30ന് കഥകളി മഹാമഹം. 14ന് വൈകിട്ട് 3.30ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 6.45ന് സംഗീത കച്ചേരി, 9.30ന് നൃത്തനൃത്ത്യങ്ങള്‍. 15ന് വൈകിട്ട് 7ന് തിരുവാതിരകളി, 9.30ന് പാട്ടുകച്ചേരി. 16ന് ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് നൃത്തസന്ധ്യ, 9.30ന് ഭക്തിഗാനമേള. 17ന് രാവിലെ 9ന് സ്‌പെഷ്യല്‍ പഞ്ചവാദ്യം, വൈകിട്ട് 5ന് വേല-സേവ, രാത്രി 10ന് മെഗാഹിറ്റ് ഗാനമേള, 1.30ന് പള്ളിനായാട്ട് എഴുന്നെള്ളിപ്പ്. 18ന് വൈകിട്ട് 3ന് ആറാട്ട് എഴുന്നള്ളിപ്പ,് രാത്രി 9.30ന് ലയരഞ്ജിനി, 11ന് ആറാട്ട് വരവേല്‍പ്പ്, 11.45ന് കരിമരുന്ന് പ്രയോഗം, 12ന് കൊടിയിറക്ക് എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.