ബുള്ളറ്റ് വിളംബരറാലി

Monday 8 February 2016 11:51 pm IST

തിരുവനന്തപുരം: അന്നം, വെള്ളം, മണ്ണ്, പരിസ്ഥിതി എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര ജില്ലയില്‍ എത്തിച്ചേരുന്നതിന്റെ പ്രചരണാര്‍ത്ഥം ബിജെപി സംഘടിപ്പിച്ച ബുള്ളറ്റ് വിളംബര റാലി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംവിധായകന്‍ വിജി തമ്പിയും നടന്‍ കൊല്ലം തുളസിയും ചേര്‍ന്ന് ഫ്‌ളാഗ്ഓഫ് ചെയ്തു. വിളംബര ജാഥ സ്റ്റാച്യു, തമ്പാനൂര്‍, കിഴക്കേകോട്ട, കരമന, നെയ്യാറ്റിന്‍കര എന്നിവിടങ്ങള്‍ വഴി പാറശ്ശാല ജംഗ്ഷനില്‍ സമാപിച്ചു. റാലിക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. വലിയശാല പ്രവീണ്‍ ജാഥാ ക്യാപ്റ്റനായ റാലിയില്‍ പാറശ്ശാല ശംഭു, വിനോദ് തമ്പി, രാജ്‌മോഹന്‍, തൃക്കണ്ണാപുരം കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.