കോഴിക്കോട്: കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വികസനത്തിന് തടസ്സം നില്‍ക്കുന്നത് പി. വി അബ്ദുള്‍ വഹാബ് എം.പി യും മുസ്ലിം ലീഗുമാണെന്ന് ബിജെപി മേഖല ജനറല്‍ സെക്രട്ടറി പി. രഘുനാഥ് ആരോപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സം ഭൂമാഫിയക്ക് വേണ്ടി അബ്ദുള്‍ വഹാബ് എം.പിയും മുസ്ലിം ലീഗും എടുക്കുന്ന നിലപാടുകളാണ്. സാധാരണക്കാരുടെ സ്ഥലം ഏറ്റെടുക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന എം.പി വിമാനത്താവള വികസനം നടപ്പിലാകുമ്പോള്‍ ലഭിക്കുന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലൂടെയുള്ള ലാഭത്തിനായി ഭൂമാഫിയയോടൊപ്പം ചേരുകയാണ്.
പാവപ്പെട്ടവരുടെ സ്ഥലം ഏറ്റെടുക്കുമ്പോള്‍ അവര്‍ക്ക് തൊഴിലും, പകരം ഭൂമിയും പാര്‍പ്പിടവും അടങ്ങുന്ന നഷ്ടപരിഹാരമുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം.
യാത്രാ സൗകര്യത്തിന് വിമാനത്താവളങ്ങളും റോഡുകളും വികസിപ്പിക്കുകയെന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയമാണ്. ഈ വികസന പ്രക്രിയക്ക് തടസ്സം നില്ക്കുന്ന ഇത്തരം നീക്കങ്ങളെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണമെന്ന് രഘുനാഥ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: